കർണാടകയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾ യെദിയൂരപ്പ സർക്കാർ റദ്ദാക്കി
കർണാടകയിൽ മുൻ കോൺഗ്രസ് സർക്കാർ കൊണ്ടു വന്ന ടിപ്പു ജയന്തി ആഘോഷങ്ങൾ ബിജെപി സർക്കാർ അവസാനിപ്പിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇതിന് പിന്നാലെ ടിപ്പു ജയന്തി ആഘോഷങ്ങളെല്ലാം റദ്ദാക്കി കൊണ്ട് കർണാടക സാംസ്‌കാരിക വകുപ്പ് സർക്കുലർ ഇറക്കിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് 2015 ൽ ടിപ്പു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
Chief Minister BS Yediyurappa led Karnataka Government orders Kannada & Culture Department, to not celebrate Tipu Jayanti. The decision was taken during yesterday’s cabinet meeting. (file pic) pic.twitter.com/6slPyDaq8w
— ANI (@ANI) July 30, 2019
മുൻ വർഷങ്ങളിലെല്ലാം ഇതിനെതിരെ ബിജെപി രംഗത്തു വരുകയും ചെയ്തിരുന്നു. കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബി.എസ് യെദിയൂരപ്പ സർക്കാർ അധികാരത്തിലെത്തിയതിന് തൊട്ടു പിന്നാലെയാണ് ടിപ്പു ജയന്തി ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.
Former Karnataka CM and Congress leader Siddaramaiah on Karnataka govt order to not celebrate Tipu Jayanti: I only started Tipu Jayanti celebrations. According to me, he was the first freedom fighter in the country. BJP people are not secular. pic.twitter.com/80ny4pnDIc
— ANI (@ANI) July 30, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here