കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ സ്വകാര്യവല്‍ക്കരിക്കില്ല; വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ്പുരി

കരിപ്പൂര്‍ വിമാനത്താവളം ഉടന്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന്  വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍  തത്വത്തില്‍ അംഗീകാരം നല്‍കിട്ടുണ്ട്. എംപിമാരായ രമ്യ ഹരിദാസ്, എം കെ രാഘവന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

അതേ സമയം സുപ്രീം കോടതിയില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചു. കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കരുതെന്ന ആവശ്യവുമായി എംപിമാരായ എംകെ രാഘവന്‍ ,രമ്യ ഹരിദാസ് തുടങ്ങിയവരാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ കരിപ്പൂര്‍ ഉടന്‍ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാന്‍ നീക്കമില്ലെന്ന് കൂടിക്കാഴ്ച്ചയില്‍ എംപിമാരെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ മാത്രമാണ് തത്ത്വത്തില്‍ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ കേരളത്തിലുള്ള എംപിമാരുടെ യോഗം വിളിക്കുമെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രി സഭാ യോഗത്തില്‍ വിമാനത്താവളത്തിന്റെ സ്വകാര്യവത്ക്കരണം ചര്‍ച്ചയായില്ല. സുപ്രിം കോടതിയില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനിച്ചു. ജഡ്ജിമാരുടെ എണ്ണം 33 ആയി ഉയര്‍ത്തും. ചീഫ് ജസ്റ്റിസിന് പുറമെയാണിത്. ഇതിനായി ബില്ല് അവതരിപ്പിക്കും. ജമ്മു കാശ്മീര്‍ സവരണ ബില്ലിനും മന്ത്രി സഭ അംഗീകാരണം നല്‍കി. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ലഭിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top