അതിഭീകരമായ കൊലപാതകങ്ങളിലൂടെ ശക്തരാകാനുള്ള എസ്ഡിപിഐ ശ്രമം കേരളത്തിന് വലിയ ഭീഷണിയാണെന്ന് കെ.സുധാകരൻ

അതിഭീകരമായ കൊലപാതകങ്ങൾ നടത്തി രാഷ്ട്രീയ രംഗത്ത് ശക്തരാകാനുള്ള എസ്ഡിപിഐയുടെ ശ്രമം കേരളത്തിന് വലിയ ഭീഷണിയാണെന്ന് കെ.സുധാകരൻ എം.പി.  ഇതിനെ ചെറുക്കാനും തകർക്കാനും ആരംഭത്തിലേ കഴിഞ്ഞില്ലെങ്കിൽ അപകടകരമായ ഒരു സാഹചര്യം കേരളം നേരിടേണ്ടി വരുമെന്നും കെ.സുധാകരൻ പറഞ്ഞു. തിരുത്താൻ എസ്ഡിപിഐ തയ്യാറായില്ലെങ്കിൽ ആവശ്യമായ നടപടിയെടുക്കാൻ ഭരണകൂടം തയ്യാറാകണം. സിപിഐഎമ്മിനെയും ബിജെപിയെയും കടത്തിവെട്ടുന്നത്ര ക്രൂരമായ കൊലപാതകങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകവും ചാവക്കാടുണ്ടായ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകവും എസ്ഡിപിഐയുടെ ക്രൂരമുഖമാണ് തുറന്നു കാട്ടുന്നത്.

Read Also; ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ഈ കൊലപാതകങ്ങൾ തമ്മിൽ വളരെ സാമ്യമുണ്ടെന്നും ഓരേ സ്ഥലത്ത് പരിശീലനം ലഭിച്ചവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും കെ.സുധാകരൻ പറഞ്ഞു. ചാവക്കാട് പുന്നയിൽ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ പുന്നയിൽ പുതിയ വീട്ടിൽ നൗഷാദ് (43) ഇന്ന് രാവിലെ തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം വൈകീട്ടാണ് നൗഷാദ് ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നു പേരും ചികിത്സയിലാണ്. ഏഴ് ബൈക്കുകളിലായി എത്തിയ പതിനഞ്ചംഗ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top