ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ചാവക്കാട് പുന്നയിൽ സെന്ററിൽ വെച്ച് കഴിഞ്ഞ ദിവസം വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. പുന്നയിൽ പുതിയ വീട്ടിൽ നൗഷാദാണ് (43) ഇന്ന് രാവിലെ തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് നൗഷാദ് ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്നു പേരും ചികിത്സയിലാണ്. ഏഴ് ബൈക്കുകളിലായി എത്തിയ പതിനഞ്ചംഗ സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top