വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം യുഎഇയില്‍ നിര്‍ബന്ധമാക്കുന്നു

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം യുഎഇയില്‍ നിര്‍ബന്ധമാക്കുന്നു. അഡ്നോക് പമ്പുകളിലാണ് ഈ സംവിധാനം ഇപ്പോള്‍ നിര്‍ബന്ധമാക്കുന്നത്. പ്രാദേശിക ഇന്ധന വിതരണവും പൂര്‍ണമായി സ്മാര്‍ട് സംവിധാനത്തിലാക്കുന്നതിന് മുന്നോടിയായാണ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
അഡ്നോക് പമ്പുകളില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം നിര്‍ബദ്ധമാക്കുന്നു. സ്മാര്‍ട് ചിപ്പ് സ്ഥാപിച്ച വാഹന ഉടമകള്‍ക്ക് പമ്പിലെത്തി സ്വന്തമായി ഇന്ധനം നിറക്കാം. ക്രെഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഇന്‍സര്‍ട്ട് ചെയ്യാനോ പണം നല്‍കാനോ കാത്തുനില്‍ക്കേണ്ടതില്ല. സ്മാര്‍ട് ടാഗില്‍ റജിസ്റ്റര്‍ ചെയ്ത അക്കൗണ്ടില്‍നിന്ന് നിശ്ചിത തുക സ്വമേധയാ ഈടാക്കും. അക്കൌണ്ടില്‍ പണം തീര്‍ന്നാല്‍ വിവരം എസ്എംഎസ് വഴി ഇടപാടുകാരെ അറിയിക്കും. ഇതോടെ ബാങ്ക് അക്കൗണ്ടില്‍നിന്നോ നേരിട്ടോ പണം നിറയ്ക്കാം.
സ്മാര്‍ട് സംവിധാനം ഉപയോഗിച്ച് അഡ്നോക് സര്‍വീസ് സ്റ്റേഷനുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനും വാഹനം കഴുകാനും വാഹന പിഴ അടയ്ക്കാനും സാധിക്കും. സ്മാര്‍ട് ടാഗ് ഫിറ്റ് ചെയ്ത വാഹനത്തില്‍ ഇന്ധനം നിറയ്ക്കണമെങ്കില്‍ പെട്രോള്‍ സ്റ്റേഷനിലെത്തി ഹോസെടുത്ത് ഇന്ധന ടാങ്കില്‍ വയ്ക്കുക. ടാങ്കിനടുത്ത് സ്ഥാപിച്ച സ്മാര്‍ട് ടാഗ് റീഡ് ഹോസിലെ സ്‌കാനര്‍ വഴി ചെയ്ത് നിശ്ചിത തുക അക്കൗണ്ടില്‍നിന്ന് ഈടാക്കും. രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കു തല്‍ക്കാലം സ്മാര്‍ട് ടാഗ് സ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കിലും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പെട്രോള്‍ അടിക്കാനും സാധനം വാങ്ങാനും സാധിക്കും. ക്രെഡിറ്റ് കാര്‍ഡിന് പകരം എമിറേറ്റ്സ് ഐഡി സ്‌കാന്‍ ചെയ്യണമെന്നു മാത്രം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here