Advertisement

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം

August 1, 2019
Google News 0 minutes Read

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചേരും. അതിനിടെ ഡല്‍ഹി പിസിസി അധ്യക്ഷനായി നവ്ജ്യോത് സിംഗ് സിദ്ധുവിനെ തെരഞ്ഞെടുത്തേക്കുമെന്നും സൂചനയുണ്ട്. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തി അഞ്ചാം ജന്മദിനം വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചു.

പാര്‍ലമെന്റ് സമ്മേളനം ഏഴാം തീയതി അവസാനിക്കുന്ന പശ്ചാത്തലത്തില്‍  ഈ മാസം എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരാനാണ് സാധ്യത. അധ്യക്ഷനെ തെരഞ്ഞെടുക്കാത്തതിലെ ആശങ്ക ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ നേതാക്കള്‍ പങ്കു വെച്ചു.  പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ നേതാക്കള്‍ക്ക് ആയിട്ടില്ല.

സുശീല്‍ കുമാര്‍ ഷിന്‍ഡെ, സച്ചിന്‍ പൈലറ്റ്, ജ്യോതിരാധിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് സോണിയ ഗാന്ധിക്ക് നേതാക്കള്‍ കൈമാറിയിരിക്കുന്നതെന്നാണ് സൂചന. പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതില്‍ നിന്നൊരാളെ തെരഞ്ഞെടുക്കും. ഒരു വര്‍ക്കിംഗ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. ഡല്‍ഹി പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിംഗ് സിന്ധുവിനെ നിയോഗിക്കാനുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ നടന്നു.

പുതിയ ദേശീയ അധ്യക്ഷന്‍ ചുമതല ഏറ്റ ശേഷമാകും ഡല്‍ഹി പിസിസി അധ്യക്ഷനെ നിയമിക്കുക. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തി അഞ്ചാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ആണ് തീരുമാനം. വിവര സാങ്കേതിക രംഗത്ത് രാജീവ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ ഉയര്‍ത്തി കാട്ടി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here