Advertisement

മുഞ്ചിറ മഠത്തെ ചൊല്ലി സിപിഎം – ആർഎസ്എസ് തർക്കം മുറുകുന്നു

August 1, 2019
Google News 1 minute Read

തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള മുഞ്ചിറ മഠത്തെ ചൊല്ലി സി പി എം – ആർ എസ് എസ് തർക്കം മുറുകുന്നു. തനിക്ക് വ്രതമനുഷ്ഠിക്കേണ്ട മഠം ആർഎസ്എസ് കയ്യേറിയെന്നും രാമവിഗ്രഹ കാണാനില്ലെന്നും പുഷ്പാഞ്ജലി സ്വാമികൾ ട്വന്റി ഫോറിനോട് പറഞ്ഞു. സ്വാമി കോടതിയെ സമീപിക്കട്ടെയെന്നും രേഖകൾ സമർപ്പിക്കുമെന്നും തർക്ക കെട്ടിട നടത്തിപ്പുകാരായ സേവാഭാരതി പ്രതികരിച്ചു. സ്വാമിയെ അനുകൂലിച്ച് ഡിവൈഎഫ്ഐ രംഗത്തുവന്നതോടെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തർക്ക് ആർ എസ് എസ് – സി പി എം ഭിന്നതയിലേക്ക് വഴിമാറുകയാണ്.

ശങ്കരാചാര്യരുടെ ശിഷ്യൻ തോടകാചാര്യരുടെ പരമ്പരയി പെട്ടതാണ് മുഞ്ചിറ മഠം. പത്മനാഭസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലി അർപ്പിക്കാനുള്ള അവകാശം മൂഞ്ചിറ മoത്തിലേയും തൃശൂരിലെ നടുവിൽ മഠത്തിന്റെയും പ്രതിനിധികൾക്ക് . ഇവർ പുഷ്പാഞ്ജലി സ്വാമികൾ എന്നറിയപ്പെടുന്നു.

മുഞ്ചിറ മഠത്തിലെ സന്യാസി പരമ്പരയിൽ കണ്ണിയറ്റപ്പോൾ മഠം ആർഎസ്എസ് നിയന്ത്രണത്തിലായി. താൻ പുഷ്പാഞ്ജലി സ്വാമിയായി വന്നപ്പോൾ പ്രവേശനം നിഷേധിച്ചു. ചാതുർ മാസ വ്രതം അനുഷ്ഠിക്കാനെത്തിയപ്പോൾ തടഞ്ഞു. ശ്രീരാമന്റെ പഞ്ചലോഹ വിഗ്രഹം കാണാനുമില്ല.

കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആർഎസ്എസ് വിഭാഗ് കാര്യാലയം പിന്നീട് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോൾ സേവാഭാരതിയുടെ അനന്തശായി ബാലസദനമാണിവിടെ.  സ്വാമിയും ആർഎസ്എസ് മായുള്ള തർക്കത്തിൽ  ഡിവൈഎഫ്‌ഐയും ഇടപെട്ടതോടെ രാഷ്ട്രീയ മാനവും കൈവന്നു.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം മിത്രാനന്ദപുരം കുളത്തോട് ചേർന്ന് 80 സെൻറിലാണ് മൂഞ്ചിറ മഠം . കവടിയാർ കൊട്ടാരം ക്ഷേത്രത്തിന് തെക്കേ നടയിൽ സ്വാമിക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. തർക്കം പക്ഷേ തീരുന്നുമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here