Advertisement

അമ്പത്തിരണ്ട് ദിവസം നീണ്ട ട്രോളിങ്ങ് നിരോധനം അവസാനിച്ചു

August 1, 2019
0 minutes Read

സംസ്ഥാനത്ത്ട്രോളിങ്ങ് നിരോധനം അവസാനിച്ചു. അമ്പത്തിരണ്ട് ദിവസം നീണ്ട നിരോധന കാലയളവിന് ശേഷം പത്ത് കുതിരശക്തിക്ക് മുകളിലുള്ള ബോട്ടുകളും മത്സ്യബന്ധനത്തിനായി ഇനി കടലിലേക്കിറങ്ങും.

കാലവര്‍ഷം കനക്കാത്തത് മത്സ്യലഭ്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊ  ഴിലാളികള്‍. ബോട്ടുകളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയും പുതിയ വലകള്‍ നെയ്തും വറുതിയുടെ ദുരിത ദിനങ്ങള്‍ അവസാനിക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.

ഇന്നലെ രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ തൂണുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങല അഴിച്ചുമാറ്റിയതോടെ ബോട്ടുകള്‍ കടലിലേക്കിറങ്ങി. ട്രോളിങ് നിരോധനകാലത്ത് ചാകര കിട്ടാറുള്ള പരമ്പരാഗത മത്സ്യത്തോഴിലാളികള്‍ക്ക് പക്ഷേ ഇത്തവണ നിരാശയായിരുന്നു ഫലം. തീരക്കടലില്‍ മത്സ്യം കുറവാണെങ്കിലും ആഴക്കടല്‍ തുണക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തോഴിലാളികള്‍.

അതേസമയം ബോട്ടുകളുടെ ലൈസന്‍സ് ഫീസ് ഉയര്‍ത്തിയത്തിലുള്ള പ്രതിഷേധവും ശക്തമാണ്. അയ്യായിരം രൂപയായിരുന്ന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് അന്‍പത്തിരണ്ടായിരമായി ഉയര്‍ത്തി.  ഇതിനെതിരെ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top