പെരിയ ഇരട്ടക്കൊലക്കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് രേഖകളും സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.സുധീന്ദ്രനാഥിന്റെ ഉത്തരവ്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേയ്ക്ക് മാറ്റി. ഒന്‍പത് മുതല്‍ 11 വരെയുള്ള പ്രതികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും നടുറോഡില്‍ വച്ച് വെട്ടിക്കൊന്നത്. സംഭവത്തില്‍ സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ള സംഘത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 17 ന് രാത്രിയാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (19), ശരത് ലാല്‍ (23) എന്നിവര്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കൃപേഷിന്റെ തലയില്‍ 13 സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ശരത് ലാലിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 20 വെട്ടേറ്റിരുന്നു.
മുന്നാട് പീപ്പിള്‍സ് കോളജിലെ വിദ്യാര്‍ഥിയും കല്യോട് സ്വദേശിയുമായ കെഎസ്യു പ്രവര്‍ത്തകനെ കോളജ് ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതോടെയാണു പെരിയയില്‍ സംഘര്‍ഷത്തിന് തുടക്കം കുറിക്കുന്നത്. സംഭവം ചോദ്യം ചെയ്ത് കല്യോട്ടെ കോണ്‍ഗ്രസുകാര്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ മര്‍ദിച്ചു. ഈ കേസില്‍ പ്രതിയായിരുന്നു ശരത് ലാല്‍. കേസില്‍ ജാമ്യത്തിലിറങ്ങിയ ദിവസമാണ് ശരത് ലാല്‍ കൊല്ലപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here