കോലി-രോഹിത് ബന്ധത്തിലെ വിള്ളലിനു കാരണം അനുഷ്ക ശർമയെന്ന് ഡിഎൻഎ മാധ്യമത്തിന്റെ റിപ്പോർട്ട്

ഇന്ത്യൻ നായകനും ഉപനായകനും തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണം വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയെന്ന് ഡിഎൻഎ റിപ്പോർട്ട്. ലോകകപ്പ് സമയത്ത് കോലിക്കൊപ്പം ടീ ഹോട്ടലിലുണ്ടായിരുന്ന അനുഷ്കയുടെ സാന്നിധ്യം ടീം അംഗങ്ങൾക്ക് അലോസരമുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഹോട്ടലിൽ സഹതാരങ്ങൾക്കൊപ്പം സമയം ചിലവഴിക്കാതെ അനുഷ്കയുമായി സമയം ചിലവഴിച്ചു എന്ന പരാതി ബിസിസിഐയ്ക്ക് എത്തിയെന്നും അതിൽ കോലിക്ക് അതൃപ്തിയുണ്ടായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രോഹിതിൻ്റെ ഭാര്യ റിതികയും കുഞ്ഞും ഹോട്ടലിൽ താമസിച്ചത് കോലിയുടെയും രവി ശാസ്ത്രിയുടെയും അനുവാദമില്ലാതെയാണ് എന്ന വസ്തുതയും കോലിയെ മുഷിപ്പിച്ചു എന്നാണ് ഡിഎൻഎ സൂചിപ്പിക്കുന്നത്.

വിൻഡീസ് പര്യടനത്തിൽ പങ്കെടുക്കണ്ടെന്നായിരുന്നു കോലിയുടെ ആദ്യ തീരുമാനം. എന്നാൽ സെമിയിൽ പുറത്തായി ഇന്ത്യയിലെത്തിയതിനു പിന്നാലെ കോലി തീരുമാനം മാറ്റി. ലോകകപ്പിൽ രോഹിത് അഞ്ച് സെഞ്ചുറികൾ അടിച്ച് റെക്കോർഡിട്ടതും താൻ ഒരു സെഞ്ചുറി പോലും അടിക്കാതിരുന്നതും കോലിയെ പ്രകോപിപ്പിച്ചു. രവി ശാസ്ത്രിയും കോലിയും ചേർന്ന് ഒരു കോക്കസ് പോലെ പ്രവർത്തിക്കുന്നു എന്നതും റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറെ ടീമിൽ ഉൾപ്പെടുത്തിയതും ഡ്രസിംഗ് റൂമിലെ അന്തരീക്ഷത്തിൽ അസ്വസ്ഥതകളുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top