Advertisement

എം.പി മാർ സമുദായത്തിന്റെ വികാരം അറിയണം; അബ്ദുൾ വഹാബിനെതിരെ യൂത്ത് ലീഗ് യോഗത്തിൽ വിമർശനം

August 1, 2019
0 minutes Read

മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതിരുന്നതുമായി ബന്ധപ്പെട്ട് പി.വി അബ്ദുൾ വഹാബ് എം.പിക്കെതിരെ യൂത്ത് ലീഗ് യോഗത്തിൽ രൂക്ഷവിമർശനം. എം.പി മാർ പാർലമെന്റിൽ ഹാജരാകുന്നില്ലെന്നും ഇത് കുറ്റകരമായ അനാസ്ഥയാണെന്നും യോഗത്തിൽ വിമർശനമുയർന്നു. മുസ്ലീം വിഷയങ്ങളിൽ എംപിമാരുടെ ഇടപെടൽ ഇല്ല. സമുദായത്തിന്റെ വികാരം എം.പി മാർ അറിയണം.

ഇക്കാര്യങ്ങൾ ഹൈദരലി തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും യൂത്ത് ലീഗ് നേതൃത്വം പറഞ്ഞു. രാജ്യസഭയിൽ മുത്തലാഖ് ബിൽ ചർച്ചയിൽ പി.വി അബ്ദുൾ വഹാബ് പങ്കെടുത്താതിരുന്നതാണ് യൂത്ത് ലീഗിന്റെ പ്രതിഷേധത്തിനിടയാക്കിയത്. അബ്ദുൾ വഹാബിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീൻ അലി ശിഹാബ് തങ്ങൾ നേരത്തെ രംഗത്ത് വന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top