പ്രളയ സെസ് ഏർപ്പെടുത്തിയ ദിവസം തന്നെയുള്ള സമ്പത്തിന്റെ നിയമനം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല

കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് തോറ്റ എം.പി യെ ക്യാബിനറ്റ് പദവി നൽകി സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി നിയമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ സെസ് ഏർപ്പെടുത്തിയ ദിവസം തന്നെയുള്ള സമ്പത്തിന്റെ നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് യാതൊരു ആത്മാർത്ഥതയുമില്ല. വിഷയത്തിൽ കേന്ദ്രസർക്കാരും ആർബിഐ ഗവർണറും ഇടപെടണം. ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ട് നാളെ ആർബിഐ ഗവർണർക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also; പ്രളയ സെസ് ഇന്നു മുതൽ പ്രാബല്യത്തിൽ; വില വർധന നിലവിൽ വന്നു
മുൻ ആറ്റിങ്ങൽ എം.പി എ.സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചിരുന്നു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. നിയമനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. കേന്ദ്രസർക്കാർ പദ്ധതികൾ വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയാണ് നിയമനമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഇത്തരം പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here