ഉന്നാവ് കേസുകൾ ഡൽഹിയിലേക്ക് മാറ്റി; പെൺകുട്ടിയെ എയിംസിലേക്ക് മാറ്റാൻ എയർലിഫ്റ്റ് സാധ്യത തേടി സുപ്രീം കോടതി

ഉന്നാവ് കേസുകളുടെയെല്ലാം വിചാരണ ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. ഉന്നാവ് കേസിലെ പരാതിക്കാരിയുടെ ആരോഗ്യനിലയെപ്പറ്റി ആരാഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പെൺകുട്ടിയെ ഡൽഹി എയിംസിലേക്ക് എയർ ലിഫ്റ്റ് മാർഗത്തിലൂടെ എത്തിക്കാനാകുമോയെന്നും ആരാഞ്ഞു. പെൺകുട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യനിലയെപ്പറ്റി ആരാഞ്ഞ ചീഫ് ജസ്റ്റിസിനോട് പെൺകുട്ടി വെന്റിലേറ്ററിലാണെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു.
രണ്ട് മണിക്ക് ആശുപത്രി അധികൃതർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകിയിട്ടുണ്ട്. വാഹനാപകടക്കേസിൽ ഏഴ് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.അതേ സമയം സംസ്ഥാന സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും യുപിയിൽ ക്രമസമാധാന നില തകർന്നുവെന്നും ചീഫ് ജസ്റ്റിസ് പൊട്ടിത്തെറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here