അമ്പൂരി കൊലപാതകം; യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

അമ്പൂരി കൊല്ലപ്പെട്ട യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. മൂന്നു ഭാഗങ്ങളായി ഉപേക്ഷിച്ച മൊബൈൽ ഫോണാണ് കണ്ടെത്തിയത്. പ്രതികളുമായി അമ്പൂരി വാഴിച്ചൽ മേഖലയിൽ തിരച്ചിൽ നടത്തുന്നുകയാണ്.

നേരത്തെ യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയർ, മറവ് ചെയ്യാനുപയോഗിച്ച വസ്തുക്കൾ എന്നിവ മുഖ്യപ്രതി അഖിലിന്റെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെടുത്തിരുന്നു.

ആദ്യം അഖിലിനെ വീടിന്റെ പരിസരത്ത് എത്തിച്ചു. യുവതിയുടെ മൃതശരീരം കൊണ്ടു പോയ വഴി അഖിൽ വിശദീകരിച്ചു. പിന്നാലെ എത്തിയ ആദർശ് കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും, കുഴിയെടുക്കാൻ ഉപയോഗിച്ച പിക്കാസ്, മൺവെട്ടി, കമ്പി തുടങ്ങിയവ കാണിച്ചു കൊടുത്തു. വീടിന്റെ പരിസരത്ത് നിന്ന് രാഹുൽ കാണിച്ചു കൊടുത്ത യുവതിയുടെ ചെരുപ്പ് ആദർശ് തിരിച്ചറിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top