എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറുടെ ആത്മഹത്യ; ഭാര്യ സജിനിയും കുടുംബവും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ഭാര്യ സജിനിയും കുടുംബവും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും. പൊലീസുകാർ കുറ്റാരോപിതരായ കേസിൽ
നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും സ്വതന്ത്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നുമാണ് കുമാറിന്റെ കുടുംബത്തിന്റെ ആവശ്യം.
സംസ്ഥാന എസ് സിഎസ് ടി കമ്മീഷൻ ചെയർമാനേയും ഇന്ന് ഇവർ സന്ദർശിക്കുന്നുണ്ട്. അതേ സമയം കുമാറിന്റെ മരണത്തിൽ ആരോപണമുയർന്ന സാഹചര്യത്തിൽ സംസ്ഥാന എസ് സി എസ് ടി കമ്മീഷൻ അംഗം എസ് അജയകുമാർ ഇന്ന് കല്ലേക്കാട് എആർ ക്യാമ്പിലെത്തി പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here