Advertisement

അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചിരുന്നു : കരസേന

August 2, 2019
Google News 0 minutes Read

അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചെന്ന് കരസേന. ഭീകരർക്ക് പാക്കിസ്ഥാൻ സഹായം നൽകുന്നുവെന്ന തെളിവ് നിർത്തിയായിരുന്നു ചിന്നാർ കോർപ്സ് ലഫ്റ്റണന്റ് ജനറൽ കെജിഎസ് ദില്ലന്റെ വാർത്താ സമ്മേളനം. അതേസമയം കാശ്മീരിൽ 25000 ലധികം സൈന്യരെ കൂടി വിന്യസിക്കാൻ കേന്ദ്ര സർക്കാർ ഉത്തത്തരവിറക്കി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എടുത്തു കളയുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് കൂടുതൽ സൈനിക വിന്യാസം.

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിനിടെയാണ് അമർനാഥ് തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചതായി കരസേന വെളുപ്പെടുത്തിയത്. ഈ നീക്കം സേന തകർത്തപ്പോഴാണ് ഭീകരരുടെ പക്കലിൽ നിന്ന് പാക്ക് നിർമ്മിത ആയുധം കണ്ടെത്തിയതെന്ന് ചിന്നാർ കോർപ്സ് ലഫ്റ്റണന്റ് ജനറൽ കെജിഎസ് ദില്ലൻ പറഞ്ഞു.

താഴ്വരയിൽ ആശാന്തിയുണ്ടാക്കാൻ പാക്കിസ്ഥാൻ ഭീകരർ ശ്രമിക്കുന്നുണ്ടുവെന്നും ഇതു സംബന്ധിച്ച രഹസ്വാന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും കെ.ജി.എസ് ദില്ലൻ പറഞ്ഞു. നിലവിൽ നിയന്ത്രണ രേഖയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ദില്ലൻ വ്യക്തമാക്കി. കാശ്മീരിൽ ഇരുപത്തായി രസൈനികരെ കൂടി വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.കഴിഞ്ഞ ദിവസം വിന്യസിച്ച 10000 പേർ കൂടാതെയാണ്. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ്, ആർട്ടിക്കിള്‍ 35 എ കേന്ദ്ര സർക്കാർ എടുത്ത് കളയുമെന്ന അഭ്യൂഹം നിലനിൽക്കേയാണ് കൂടുതല്‍ സൈനീകരെ വിന്യസിച്ചിരിക്കുന്നത്.ആർട്ടിക്കിള്‍ 35 എ പ്രകാരം കശ്മീരില്‍ സ്വത്ത് വകകള്‍ വാങ്ങാന്‍ സംസ്ഥാനത്തുള്ളവർക്ക് മാത്രമാണ് അധികാരം. കശ്മീരിലെ തദ്ദേശവാസികള്‍ ആരാണെന്ന് തീരുമാനിക്കാന്‍ സംസ്ഥാന സർക്കാരിനാണ് അധികാരം. ഇത് റദ്ദ് ചെയ്യാന്‍ കേന്ദ്ര സർക്കാർ രാഷ്ട്രപതിയോട് ഉടന്‍ ശുപാർശ ചെയ്തേക്കുമെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here