ഓടുന്ന ട്രെയിനിൽ യുവാക്കളുടെ അഭ്യാസപ്രകടനം; പൊലീസിനെ അറിയിച്ച് യാത്രക്കാർ; രണ്ട് പേർ അറസ്റ്റിൽ; വീഡിയോ

ട്രെയിനിൽ അപകടകരമായ വിധത്തിൽ അഭ്യാസ പ്രകടനം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയായിരുന്നു ഓടുന്ന ട്രെയിനിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ഇത് കണ്ടുനിൽക്കാനാവാത്ത യാത്രക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൂടാതെ ഇവരുടെ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.

മുഹമ്മദ് മൊമിൻ മുസ്തഫ, സമീർ അഹമ്മദ് ആലിബ് അലി എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിന്റെ വാതിലിന് സമീപത്തെ കമ്പിയിൽ അപകടകരമായി വിധത്തിൽ യുവാക്കൾ തൂങ്ങിയാടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.28 ന് പ്രതികൾ കുർല റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഒരു ലോക്കൽ ട്രെയിനിൽ കയറുന്നത്. യാത്ര തുടങ്ങയിപ്പോൾ പുറത്തുനിന്നുള്ള വസ്തുക്കളെ തൊടാനുളള ശ്രമവും യുവാക്കൾ നടത്തി.

യാത്രക്കാരിലൊരാളാണ് ഈ വീഡിയോ പകർത്തി പൊലീസിനെ അറിയിച്ചത്. ട്രെയിനിന്റെ പേരും കമ്പാർട്ടുമെന്റ് ഉൾപ്പടെയുള്ള വിശദവിവരങ്ങളും യാത്രക്കാർ പൊലീസിനെ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top