‘എവർഗ്രീൻ ബ്ലോക്ക് ബസ്റ്റർ സ്റ്റാർ’; സൈമ അവാർഡ്‌സിൽ മോഹൻലാലിന് ആദരം

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മുവീ അവാർഡ്‌സിൽ മോഹൻലാലിന് ആദരം. ആഗസ്റ്റ് പതിനാറിന് ഖത്തർ ദോഹയിൽ നടക്കുന്ന സൈമാ അവാർഡ്‌സിലാണ് സൗത്ത് ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് മോഹൻലാലിനെയും ചിരഞ്ജീവിക്കും ആദരിക്കുന്നത്. എവർഗ്രീൻ ബ്ലോക്ക് ബസ്റ്റർ സ്റ്റാർ എന്നാണ് സൈമാ ട്വിറ്റർ ഹാൻഡിലിൽ മോഹൻലാലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

മികച്ച ചിത്രത്തിനുളള നോമിനേഷനിൽ വരത്തൻ, സുഡാനി ഫ്രം നൈജീരിയ, ഇ മ യൗ, അരവിന്ദന്റെ അതിഥികൾ, കായംകുളം കൊച്ചുണ്ണി എന്നിവയാണ് അവസാന റൗണ്ടിൽ ഉൾപ്പെട്ടിരിക്കുന്നത്. സംവിധാനത്തിന് അമൽ നീരദ്(വരത്തൻ), ലിജോ ജോസ് പെല്ലിശേരി(ഇ മ യൗ), റോഷൻ ആൻഡ്രൂസ് (കായംകുളം കൊച്ചുണ്ണി), സത്യൻ അന്തിക്കാട് (ഞാൻ പ്രകാശൻ), സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ) എന്നിവരും ഫൈനൽ റൗണ്ട് നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നു.

മികച്ച അഭിനയത്തിന് നടൻമാരിൽ മോഹൻലാലിനാണ് (ഒടിയൻ) പ്രഥമ പരിഗണന. ടൊവിനോ തോമസ് (തീവണ്ടി), ജയസൂര്യ(ക്യാപ്റ്റൻ), പൃഥ്വിരാജ് സുകുമാരൻ (കൂടെ), ജോജു ജോർജ്് (ജോസഫ്) എന്നിവരും പരിഗണിക്കപ്പെടുന്നു. ബൈസ്റ്റ് ആക്ടർ കാറ്റഗറിയിൽ നടിമാരിൽ ഐശ്വര്യ ലക്ഷ്മി (വരത്തൻ), അനു സിതാര(കാപ്റ്റൻ), നിഖിലാ വിമൽ(അരവിന്ദന്റെ അതിഥികൾ), നിമിഷാ സജയൻ (ഈട), തൃഷ(ഹേയ് ജൂഡ്) എന്നിവരാണ് അവസാന റൗണ്ടിൽ. ഐശ്വര്യാ രാജേഷ്(കനാ), ജ്യോതിക(കാട്രിൻ മൊഴി), നയൻതാര(കോലമാവ് കോകില), സമാന്ത(ഇരുമ്പ് തിരൈ), തൃഷ(96) എന്നിവരാണ് തമിഴിൽ പരിഗണിക്കപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More