ട്വന്റി 20; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 96 റൺസ് വിജയലക്ഷ്യം

ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് 96 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്തു. സ്‌കോർ ബോർഡ് തുറക്കും മുമ്പേ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ വിൻഡീസിന് തുടർന്നങ്ങോട്ടും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
Innings Break!
A three-wkt haul for Saini as #TeamIndia bowlers restrict West Indies to a total of 95/9 after 20 overs.#WIvIND pic.twitter.com/MMn9drOxh1
— BCCI (@BCCI) August 3, 2019
6 ഓവർ പിന്നിടുന്നതിന് മുമ്പ് അഞ്ച് വിലപ്പെട്ട വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്. ജോൺ കാംപെൽ(0), എവിൻ ലൂയിസ്(0), നിക്കോളാസ് പൂരൻ(20), ഷിമ്രോൺ ഹെറ്റ്മയർ (0), റോവ്മാൻ പവൽ(4) തുടങ്ങിയവരെല്ലാം തുടക്കത്തിലേ പുറത്തായി. 49 റൺസെടുത്ത കീറോൺ പൊള്ളാർഡാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി നവദീപ് സെയ്‌നി മൂന്നും വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ക്രുനാൽ പാണ്ഡ്യ,ഖലീൽ അഹമ്മദ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here