ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ പുറത്തിറക്കി

ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചിയില്‍ മോഹലാലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഇതിനോടൊപ്പം തന്നെ മമ്മൂട്ടിയടക്കം മലയാളത്തിലെ വന്‍ താരനിരയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രം ഓഗസ്റ്റ് 15 നാണ് തിയറ്ററുകളിലെത്തുക.

ജോഷി എന്ന സംവിധായകന്റെ സിനിമകള്‍ പോലെ തന്നെ വ്യത്യസ്തമായിരുന്നു ജോഷിയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്ല്‍ ലോഞ്ചും. കൊച്ചി ലുലുമാളില്‍ ഒത്തുകൂടിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മോഹന്‍ലാല്‍ ട്രെയ്ലര്‍ റിലീസ് ചെയ്തു.

ഒപ്പം തന്നെ മമ്മൂട്ടി, പ്രിഥ്വിരാജ്, ദിലീപ്, ജയറാം, ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ജയസൂര്യ, ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ തുടങ്ങി മലയാളത്തിലെ വന്‍ താരനിരകളും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ ഇതിനോടകം ഷെയര്‍ ചെയ്തിട്ടുണ്ട്. കാട്ടാളന്‍ പൊറിഞ്ചുവായി ജോജു ജോര്‍ജും ആലപ്പാട് മറിയമായി നൈലാ ഉഷയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും എത്തുന്നു. കീര്‍ത്തന മൂവിസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രം സ്വതന്ത്ര്യദിനത്തിന് തിയേറ്ററുകളില്‍ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top