അശ്രദ്ധമായ ബാറ്റിംഗ്; ഋഷഭ് പന്തിനെതിരെ രൂക്ഷ വിമർശനം

വിൻഡീസിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തിൽ അശ്രദ്ധമായ ബാറ്റിംഗ് കാഴ്ച വെച്ച യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. എംഎസ് ധോണിയുടെ പകരക്കാരനെന്ന് ബിസിസിഐ വിശേഷിപ്പിക്കുകയും അത്തരത്തിൽ വളർത്തിയെടുക്കുകയും ചെയ്യുന്ന ഒരു താരം ഉത്തരവാദിത്തം കാണിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇന്നലെ നടന്ന മത്സരത്തിൽ നാലാം നമ്പറിലിരങ്ങിയ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യനായി മടങ്ങിയിരുന്നു. സുനിൽ നൈരേനെ ഉയർത്തിയടിക്കാൻ ശ്രമിച്ച് ഷെൽഡൻ കോട്രലിനു ക്യാച്ച് സമ്മാനിച്ചു മടങ്ങിയ പന്തിൻ്റെ പ്രകടനം ഇന്ത്യൻ ടീമിനും ആശങ്ക സമ്മാനിക്കുന്നുണ്ട്. ക്രിക്കറ്റ് നിരീക്ഷകരടക്കമുള്ളവരാണ് പന്തിൻ്റെ അലസ സമീപനത്തെ വിമർശിച്ചത്.

മത്സരത്തിൽ 96 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റിനാണ് ജയിച്ചത്. തുടച്ചയായി വിക്കറ്റുകൾ വീണത് പ്രതിസന്ധിയിലാക്കിയെങ്കിലും 18ആം ഓവറിൽ ഇന്ത്യ വിജയിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top