Advertisement

‘ഇത്തരം ഉദ്യോഗസ്ഥർ നാടിന് അപമാനം’: മാധ്യമപ്രവർത്തകർ മരിക്കാൻ ഇടയായ സംഭവത്തിൽ ശ്രീരാം വെങ്കിട്ടരാമനെതിരെ കെ മുരളീധരൻ

August 4, 2019
Google News 0 minutes Read

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം ഐഎഎസ് ഓഫീസർ ശ്രീരാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരിക്കാൻ ഇടയായ സംഭവത്തിൽ ശ്രീരാം വെങ്കിട്ടരാമനെതിരെ കെ മുരളീധരൻ. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ബഷീറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. വളരെ പ്രതീക്ഷ ഉണ്ടാഉയിരുന്ന ഐഎഎസ് ഓഫീസർ ഇത്തരത്തിൽ തരം താഴ്ന്നതിൽ ദുഃഖമുണ്ടെന്നും ഇത്തരം ഉദ്യോഗസ്ഥർ നാടിന് അപമാനമാണെന്നും കെ മുരളീധരൻ പറഞ്ഞു.

മാധ്യമ പ്രവർത്തകർ ഇടപെട്ടില്ലെങ്കിൽ കേസ് തേച്ചു മായ്ച്ചു കളഞ്ഞേനെയെന്നും ഉന്നതർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യമാണെന്നും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കൂടെ ഉണ്ടായിരുന്ന സ്ത്രീയുടെ മൊഴി രേഖപ്പെടുത്തതാതെ തിരിച്ചയച്ചത് ഗൗരവമായി കാണണമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, അഭിമന്യുവിന്റെ കേസ് തൊട്ട് ഇങ്ങോട്ട് എസ്ഡിപിഐയോട് പൊലീസ് കാണിക്കുന്ന മൃദു സമീപനം ആ സംഘടനയോട് സിപിഎമ്മിനുള്ള പങ്ക് വ്യക്തമാക്കുന്നുവെന്ന് കെ മുരളീധരൻ ആരോപിച്ചു. ഭൂരിപക്ഷ വർഗീതയെ ന്യുന പക്ഷ വർഗീയത കൊണ്ട് നേരിരുന്നതിൽ താല്പര്യമില്ല. എസ്ഡിപിഐയുടെ വോട്ടു വാങ്ങി ഇപ്പോൾ കോൺഗ്രസിനെ കുറ്റം പറയുകയാണ് സിപിഎം. സംസ്ഥാനത്ത് സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെന്ന് പറയുന്ന അതേ സർക്കാർ സാമ്പത്തിക ദൂർത്ത് നടത്തുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് ഒരു ബന്ധവുമില്ലാത്ത മന്ത്രിമാരെ കൊണ്ട് വിളക്ക് കൊളിത്തിപ്പിച്ചുവെന്നും വനം മന്ത്രിയും നാഷണൽ ഹൈവയും ആയി എന്ത് ബന്ധമാണുള്ളതെന്നും മുരളീധരൻ ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here