Advertisement

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

August 4, 2019
Google News 0 minutes Read

കോഴിക്കോട് മുക്കം കാരശ്ശേരിയില്‍ യുവതിയെ ആസിഡ് ഒഴിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമം. കാരശ്ശേരി സ്വദേശിനി സ്വപ്നക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുത പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേ സമയം കൊലപ്പെടുത്താന്‍ ശ്രമിച്ചത് യുവതിയുടെ ആദ്യ ഭര്‍ത്താവ് സുഭാഷ് ആണെന്ന് സ്വപ്നയുടെ അച്ഛന്‍ ബാലകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം. കോഴിക്കോട് നഗരത്തിലുള്ള ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ആളെയിഞ്ഞ പറമ്പില്‍ വെച്ച് യുവതിയുടെ ദേഹത്ത് ആദ്യം ആസിഡ് ഒഴിച്ചു. ബഹളം വെച്ച യുവതിയെ കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി തെട്ട് അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. യുവതിയുടെ മുന്‍ ഭര്‍ത്താവ് ആണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സ്വപ്നയുടെ ബന്ധുക്കള്‍ ട്വന്റിഫോറിനോട് പറഞ്ഞു.

ഗള്‍ഫിലായിരുന്ന സുഭാഷ് കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ എത്തിയത്.  നാട്ടില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഇയാള്‍ ഫോണിലൂടെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ അച്ഛന്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് യുവതിയെ കുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട് .സംഭവ ശേഷം പ്രതി ഒളിവിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here