മുംബൈയിൽ കനത്ത മഴ തുടരുന്നു; മലയാളി വിദ്യാർത്ഥി അടക്കം 4 പേർ മരിച്ചു

മുംബൈയിൽ കനത്ത മഴയ്ക്ക് ശമനമില്ല. നവി മുംബൈയിൽ വെള്ളച്ചാട്ടം കാണാൻ പോയ മലയാളി വിദ്യാർത്ഥി അടക്കം 4 പേർ മരിച്ചു. റെയിൽ, റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.
നവി മുംബൈയിലെ ഖാർഖറിൽ വെള്ളച്ചാട്ടം കാണാൻ പോയ മലയാളിയായ ആരതി നായർ ഉൾപെടെ 4 പേരാണ് മുങ്ങി മരിച്ചത്.വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോൾ കുത്തൊഴുക്കിൽ പെടുകയായിരുന്നു.പാലക്കാട് സ്വദേശിയാണെങ്കിലും നവി മുംബെയിലെ നെരൂളിൽ സ്ഥിര താമസക്കാരാണ് കുടുംബം. താനെ, പാൽ ഗർ, പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അംബര്‍നാഥ്, ബദലാപൂര്‍, ചുനബട്ടി എന്നിവടങ്ങളില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.
സെന്‍ട്രല്‍, വെസ്റ്റേണ്‍ റയില്‍വേകള്‍ പതിനഞ്ച് സര്‍വീസുകള്‍ റദ്ദാക്കി.കാഴ്ച്ച മങ്ങിയതിനെ തുടർന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ 30 മിനിറ്റ് വരെ വൈകിയാണ് വിമാനങ്ങൾ സർവ്വീസ് നടത്തുന്നത്.മുംബൈ നഗരത്തിലെ മിഠി നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശവാസികളെ ഒഴിപ്പിച്ചു. മത്സ തൊഴിലാളികളോട് കടലിൽ പോകരുതെന്ന നിർദേശം നൽകിയിട്ടുണ്ട്.അടുത്ത 24 മണിക്കൂർ കൂടിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here