Advertisement

രാജ്യസഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി പിവി അബ്ദുള്‍ വഹാബ്

August 4, 2019
Google News 0 minutes Read

രാജ്യസഭയിലെ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതില്‍ പിവി അബ്ദുള്‍ വഹാബ് എം.പി വിശദീകരണം നല്‍കി. അനോരാഗ്യം മൂലമാണ് വിട്ടുനിന്നതെന്ന് ഹൈദരലി തങ്ങളെ വഹാബ് അറിയിച്ചു.

മുത്തലാഖ് ചര്‍ച്ചയില്‍ പിവി അബ്ദുള്‍ വഹാബിനെതിരെ യൂത്ത് ലീഗ് നേതാക്കള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടിയത്. അനാരോഗ്യം മൂലമാണ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതെന്ന് പിവി അബ്ദുല്‍ വഹാബിന്റെ വിശദീകരണം. ഹൈദരലി തങ്ങളെ നേരില്‍ കണ്ടാണ് കാര്യങ്ങള്‍ ധരിപ്പിച്ചത്. എഴുതി തയ്യാറാക്കിയ പ്രസംഗം സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നുവെന്ന് വഹാബ് അറിയിച്ചു.

മുത്തലാഖ് ചര്‍ച്ച നടക്കുന്ന വിവരം വൈകിയാണ് സര്‍ക്കാര്‍ അറിയിച്ചത്. അറിഞ്ഞയുടന്‍ തന്നെ ദില്ലിയിലേക്ക് പുറപ്പെട്ടിരുന്നെന്നും സഭാ രേഖകളില്‍ പ്രസംഗം ഉണ്ടാകുമെന്നും പിവി അബ്ദുല്‍വഹാബ് വ്യക്തമാക്കി. വഹാബിന്റെ വിശദീകരണം തൃപ്തികരമാണെന്നാണ് ഹൈദരലി തങ്ങളുടെ നിലപാട്.

വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും തത്കാലം നടപടിയില്ലെന്നും ഹൈദരലി തങ്ങള്‍ യൂത്ത് ലീഗ് നേതാക്കളെ അറിയച്ചതായാണ് സൂചന. അതേസമയം, മുസ്ലിം ലീഗ് എംപിമാര്‍ക്ക് ന്യൂനപക്ഷ വിഷയങ്ങലില്‍ കാര്യക്ഷമമായി ഇടപൊടാന്‍ സാധിക്കാത്തതില്‍ വലിയ അമര്‍ഷത്തിലാണ് യുവനേതൃത്വം. സമുദായത്തിന്റെ വികാരങ്ങള്‍ക്കൊപ്പം എംപിമാര്‍ക്ക് നില്‍ക്കാനാകുന്നില്ലെന്ന എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here