‘ഏഴ് സാധാ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് ഉന്നതരെ രക്ഷിക്കാൻ’; വിമർശനവുമായി കുമാറിന്റെ ഭാര്യ

പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ആത്മഹത്യ ചെയ്ത എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ഭാര്യ സജിനി. കേസിൽ ഏഴ് സാധാ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനാണെന്ന് സജിനി ട്വന്റിഫോറിനോട് പറഞ്ഞു.

മുഖ്യമന്ത്രി തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സസ്‌പെൻഷൻ നടപടി തങ്ങൾ ഉന്നയിച്ച പരാതിയിന്മേലല്ലെന്ന് സജിനി പറഞ്ഞു. ജാതി അധിക്ഷേപമടക്കം കുമാർ നേരിട്ട പീഡനങ്ങൾ പലതും പരിഗണിച്ചിട്ടില്ലെന്നും സജിനി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രതീക്ഷയുണ്ട്. നടപടി ഉണ്ടായില്ലെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top