വിസ്ഫോടനാത്മ ബാറ്റിംഗുമായി ഡിവില്ല്യേഴ്സ്: വീഡിയോ

ഇംഗ്ലണ്ടിൽ നടക്കുന്ന ടി-20 ബ്ലാസ്റ്റിൽ വിസ്ഫോടന ബാറ്റിംഗുമായി എബി ഡിവില്ല്യേഴ്സ്. മിഡില്‍സെക്‌സ് താരമായ എബി സോമര്‍സെറ്റിനെതിരേ 35 പന്തില്‍ 88 റണ്‍സാണ് അടിച്ചെടുത്തത്. ഒന്‍പത് പടുകൂറ്റന്‍ സിക്‌സറുകൾ അടക്കമായിരുന്നു ഈ ഇന്നിംഗ്സ്. പുറത്താവാതെ 88 റൺസെടുത്ത എബിയുടെ മികവിൽ മിഡിൽസെക്സ് 35 റൺസിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത മിഡിൽസെക്സ് ഡിവില്ല്യേഴ്സിൻ്റെ കിടിലൻ ബാറ്റിംഗിൻ്റെ ചിറകിലേറി നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 215 റൺസാണ് അടിച്ചെടുത്തത്. ഒരു ബൗണ്ടറിയും ഒൻപത് സിക്സറുകളും സഹിതം സോമർസെറ്റ് ബൗളർമാരെ തല്ലിച്ചതച്ച എബിക്കൊപ്പം 37 പന്തുകളിൽ 56 റൺസെടുത്ത ഡേവിഡ് മലനും മിഡിൽസെക്സിനു വേണ്ടി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ സോമർസെറ്റ്17.2 ഓവറിൽ 180 റൺസിന് എല്ലാവരും പുറത്തായി. എബിയുടെ ബാറ്റിംഗ് വീഡിയോ കാണാം:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here