സ്റ്റെയിൻ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ചു
ദക്ഷിണാഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയിൻ ടെസ്റ്റ് മത്സരങ്ങളിൽ നിന്നു വിരമിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റെയിൻ്റെ വാക്കുകൾ പങ്കു വെച്ചുകൊണ്ടായിരുന്നു അറിയിപ്പ്. ടെസ്റ്റ് മത്സരങ്ങളിൽ നിന്നു വിരമിച്ചെങ്കിലും ഏകദിന, ടി-20 മത്സരങ്ങളില്‍ താരം കളി തുടരും.
താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഫോര്‍മാറ്റില്‍ നിന്നാണ് ഇപ്പോള്‍ നടന്നകലുന്നതെന്ന് വിരമിക്കൽ കുറിപ്പിലൂടെ സ്‌റ്റെയിന്‍ വ്യക്തമാക്കി. തന്റെ അഭിപ്രായത്തില്‍ ടെസ്റ്റ് മത്സരങ്ങളാണ് ഏറ്റവും മികച്ചത്. അത് നിങ്ങളെ മാനസികമായും ശാരീരികമായും വൈകാരികമായും പരീക്ഷിയ്ക്കുന്നതാണെന്നും സ്റ്റെയിന്‍ പറഞ്ഞു. ക്രിക്കറ്റിലുള്ള എല്ലാവര്‍ക്കും നന്ദി പറയുന്നു, പ്രത്യേകിച്ച് ആരോടും പറയുന്നില്ല. കാരണം എല്ലാവരും എനിക്കൊപ്പം യാത്രയിലുണ്ടായിരുന്നവരാണ് സ്റ്റെയിന്‍ കൂട്ടിച്ചേർത്തു.
93 ടെസ്റ്റ് മത്സരങ്ങളിൽ പ്രോട്ടീസ് ജേഴ്സി അണിഞ്ഞ സ്റ്റെയിന്‍ 439 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ബൗളര്‍മാരില്‍ എട്ടാമനാണ് സ്റ്റെയിൻ.
#CSAnews #BreakingNews @DaleSteyn62 has brought down the curtain on one of the great fast bowling Test careers of the modern era when he announced his retirement from red-ball cricket with immediate effect. pic.twitter.com/L3HmWXKRwV
— Cricket South Africa (@OfficialCSA) August 5, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here