മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു; മുംബൈയില്‍ ജനജീവിതം ദുസ്സഹമായി

മഹാരാഷ്ട്രയില്‍ കനത്ത മഴയ്ക്ക് ശമനമില്ല. വെള്ളക്കെട്ടിനെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം ദുസ്സഹമായി. ലോണവ്‌ലയില്‍ മതില്‍ ഇടിഞ്ഞ് പത്ത് വയസുകാരന്‍ മരിച്ചു. സാരമായി പരിക്കേറ്റ അച്ഛനേയും സഹോദരിയേയും ആശുപത്രിയില്‍ ‘ പ്രവേശിപ്പിച്ചു.
Read more: മുംബൈയിൽ കനത്ത മഴ തുടരുന്നു; മലയാളി വിദ്യാർത്ഥി അടക്കം 4 പേർ മരിച്ചു
താനെ, പൂനെ, മുംബൈ മേഖലകളിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. മുംബെയില്‍ ഓഫീസസുകള്‍ക്കും അവധി ബാധകമാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളം കയറിയതിനെ തുടര്‍ന്ന് റെയില്‍ റോഡ് ഗതാഗതം താറുമാറായി.വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും മഴ ബാധിച്ചുഅടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here