‘അന്ന് ഫക്രുദ്ദീൻ അലി, ഇന്ന് രാം നാഥ് കോവിന്ദ്’; കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് രാമചന്ദ്ര ഗുഹ

ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് പ്രമുഖ ചിത്രകാരൻ രാമചന്ദ്ര ഗുഹ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഓർമിപ്പിച്ചായിരുന്നു രാമചന്ദ്ര ഗുഹയുടെ ട്വീറ്റ്. രാം നാഥ് ്‌കോവിന്ദ് ചെയ്തത് ഫക്രുദ്ദീൻ അലിക്ക് സമാനമായ നടപടിയാണെന്ന് ഗുഹ ട്വിറ്ററിൽ പറഞ്ഞു.
This is not democracy, this is authoritarianism, the handiwork of paranoid, insecure rulers who daren’t even have a proper debate inside or outside Parliament. https://t.co/ePlUK7p4xD
— Ramachandra Guha (@Ram_Guha) 5 August 2019
നടക്കുന്നത് ജനാധിപത്യമല്ല, അധികാര ദുർവിനിയോഗമാണെന്നും ഗുഹ പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും ചർച്ച നടത്താൻ പോലും ധൈര്യമില്ലാത്ത ഭരണാധികാരിയുടെ പ്രവർത്തിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷായാണ് കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയുള്ള പ്രഖ്യാപനം നടത്തിയത്. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനത്തിൽ രാഷ്ട്രപതി ഒപ്പുവെച്ച് ഉത്തരവിറക്കുകയായിരുന്നു. രാജ്യസഭയിൽ ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പിഡിപി എംപിമാർ രാജ്യസഭയിൽ ഭരണഘടന കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here