അയോധ്യ ഭൂമിതർക്ക കേസ്; അന്തിമവാദം തത്സമയം വെബ്കാസ്റ്റിങ് നടത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആർഎസ്എസ് സുപ്രീംകോടതിയിൽ ആവശ്യപ്പെടും

Supreme court judiciary

അയോധ്യാഭൂമിതർക്ക കേസിലെ അന്തിമവാദം തൽസമയം വെബ്കാസ്റ്റിങ് നടത്തണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആർഎസ്എസ് ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ആർ.എസ്.എസിന്റെ മുതിർന്ന നേതാവ് കെ.എൻ. ഗോവിന്ദാചാര്യയാണ് ഹർജി സമർപ്പിച്ചത്. അയോധ്യാക്കേസിൽ നാളെ ഭരണഘടനാ ബെഞ്ചിന് മുന്നിൽ അന്തിമവാദം തുടങ്ങാനിരിക്കേയാണ് ആവശ്യമുന്നയിച്ചത്.

അയോധ്യ ഭൂമി തർക്ക കേസിൽ ഓഗസ്റ്റ് 6 മുതൽ തുടർച്ചയായി വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചിരുന്നു. കേസുകളുടെ എല്ലാ വശങ്ങളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ദിവസേന തുടർച്ചയായി വാദം പൂർത്തിയാക്കാനാണ് കോടതിയുടെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top