ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ; ചീഫ് സെക്രട്ടറി ഉത്തരവിറക്കി

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ. സർവേ ഡയറക്ടർ സ്ഥാനത്ത് നിന്നും ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശനിയാഴ്ച വൈകീട്ടാണ് ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തത്.
റിമാൻഡിലിരിക്കെ ശ്രീറാം കിംസ് ആശുപത്രിയിലെ എസി മുറിയിൽ കഴിഞ്ഞത് വിവാദമായതോടെ ഇവിടെ നിന്നും മാറ്റിയിരുന്നു. ശ്രീറാമിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ശ്രീറാം ജയിൽ അധികൃതരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം മെഡിക്കൽ കോളേജിലെ പൊലീസ് സെല്ലിൽ പ്രവേശിപ്പിച്ചിരുന്ന ശ്രീറാമിനെ പിന്നീട് ഐസിയുവിലേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here