ടെക്‌സസ് വെടിവെയ്പ്പ്; ഭീകരവാദത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്തുമെന്ന് അമേരിക്ക

ടെക്‌സസിലുണ്ടായ വെടിവെയ്പ്പ് ആഭ്യന്തര ഭീകരവാദത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തുന്നതെന്ന് അമേരിക്ക. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
അതേ സമയം രാജ്യത്ത് തോക്കു നിയമം കര്‍ശനമാക്കണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച അമേരിക്കയിലെ ടെക്‌സാസ് എല്‍പാസോയിലുണ്ടായ വെടിവെയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 25ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിരവധി ആളുകള്‍ ഉണ്ടായിരുന്ന വാള്‍മാര്‍ട്ടിലേക്ക് 21കാരനായ അക്രമി ഓടിക്കയറുകയും ആളുകള്‍ക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ഇതിനായി സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കമെന്നും പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here