Advertisement

ജയിൽ ചാടാൻ സ്വന്തം മകളായി വേഷമിട്ട് കുപ്രസിദ്ധ ക്രിമിനൽ ക്ലൊവിനോ

August 6, 2019
5 minutes Read

‘പ്രിസൺ ബ്രേക്ക്’ കഥകൾ എന്നും നമ്മെ അതിശയിപ്പിക്കും. ഷോശാങ്ക് റിഡംപ്ഷൻ, പാപില്യോൺ, ദി ഗ്രേറ്റ് എസ്‌കേപ്പ് എന്നിവയെല്ലാം ഇന്നും നമ്മിലുണ്ടാക്കുന്ന ആവേശം ചെറുതല്ല. പലപ്പോഴും വർഷങ്ങളുടെ പ്ലാനിങ്ങോടെ തുരങ്കമുണ്ടാക്കിയോ, വേഷം മാറിയോ ആണ് ഈ ‘എസ്‌കേപ്പ്’. ഇതെല്ലാം സിനിമയിലല്ലാതെ യഥാർത്ഥ ജീവിതത്തിൽ നടക്കുമോ എന്ന് ഒരിക്കലെങ്കിലും നാം ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ സിനിമയെ വെല്ലുന്ന ഒരു പ്രിസൺ ബ്രേക്ക് വാർത്തയാണ് ഇന്ന് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

സ്വന്തം മകളായി വേഷം മാറി ജയിൽ ചാടാൻ ശ്രമിക്കവെ കുപ്രസിദ്ധ ക്രിമിനൽ ക്ലൊവിനോ ദ സിൽവ പിടിക്കപ്പെട്ടു. റിയോ ഡി ജെനേറിയോയിലെ ഗെരിചീനോ ജയിലിലാണ് സംഭവം.

ഷോർട്ടി എന്നറിയപ്പെടുന്ന 73 കാരനായ സിൽവ പത്തൊമ്പത് കാരിയായ തന്റെ മകളായി വേഷം മാറിയാണ് ജയിൽ ചാടാൻ ശ്രമിച്ചത്. സിലിക്കൺ മാസ്‌ക്ക്, വിഗ്, ടീ ഷർട്ട് എന്നിവയാണ് വേഷം മാറുന്നതിന്റെ ഭാഗമായി സിൽവ പുറത്ത് നിന്നും എത്തിച്ചത്. ജയിൽ കവാടത്തിൽ വെച്ചാണ് സിൽവ പിടിക്കപ്പെടുന്നത്. സിൽവയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയാണ് പിടിക്കപ്പെടാൻ കാരണം.

പത്തൊമ്പത് കാരിയുടെ വേഷത്തിൽ നിന്നും സിൽവയുടെ രൂപത്തിലേക്ക് മാറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

നിലവിൽ റെഡ് കമാൻഡ് ഡ്രഗ് ഫാക്ഷൻ കേസിൽ 73 വർഷം തടവ് ശിക്ഷ അനുഭവിച്ച് വരികയാണ് 73 കാരനായ സിൽവ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top