Advertisement

പിഎസ്‌സി ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും ബിജെപിയും

August 6, 2019
Google News 0 minutes Read

പിഎസ്‌സിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും ബിജെപിയും. ക്രമക്കേടുകള്‍ക്ക് പിഎസ്‌സി കൂട്ടുനില്‍ക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് ഉടന്‍ രൂപം നല്‍കും. ക്രമക്കേടില്‍ പിഎസ്‌സി അംഗങ്ങളുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി പിഎസ്‌സിയുടെ അകത്ത് നടക്കുന്ന അഴിമതികളാണ് പുറത്തു വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം തെറ്റ് ചെയ്തവരെ പുറത്താക്കിയ നടപടിയിലൂടെ പി എസ് സിയുടെ വിശ്വാസ്യത ഉയര്‍ന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം പിഎസ്‌സി ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ പിഎസ്‌സി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here