Advertisement

സംസ്ഥാനത്ത് മഴ ശക്തം; എറണാകുളത്ത് മഞ്ഞുമ്മൽ, ഉദ്യോഗമണ്ഡൽ, പാതാളം എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ്

August 6, 2019
Google News 0 minutes Read

കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. എറണാകുളം ജില്ലയിലെ വടക്കു കിഴക്കൻ മേഖലകളിൽ മഴയ്ക്ക് പുറമേ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. മഞ്ഞുമ്മൽ, പാതാളം, ഉദ്യോഗമണ്ഡൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമുണ്ടായി.

വയനാട് മഞ്ഞപ്പാറയിൽ നിർമാണ പ്രവർത്തിക്കിടെ മണ്ണിടിഞ്ഞ് ഒരാളെ കാണാതായി. കുറിച്യർ മലയിൽ വീണ്ടും ഉരുൾ പൊട്ടലുണ്ടായി. മേൽമുറി ഭാഗത്ത് നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റ് 9 മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ കുറിച്യർ മലയിലെ മേൽമുറിയിൽ രാത്രി 12.30 ഓടെയാണ് അതേ സ്ഥലത്ത് ഉരുൾ പൊട്ടിയത്. മൽസ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

കാസർക്കോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമയ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. വരുന്ന 48 മണിക്കൂറിൽ സമാന സ്ഥിതി തുടരാനാണ് സാധ്യത. യെല്ലോ അലർട്ട് പ്രഖ്യാപിച്ച വയനാട്ടിൽ 48 മണിക്കൂർ തുടർച്ചയായി അതിശക്തമായ മഴയാണ് പെയ്യുന്നത്.

ഇന്നലെ രാത്രി മണ്ണിടിഞ്ഞതിനെ തുടർന്ന് ഉരുൾപൊട്ടൽ ഭീതിയിൽ കുറിച്യർ മലയിൽ നിന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. അമ്പലവയല്‍ കരിങ്കുറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ മണ്‍ഭിത്തിയിടിഞ്ഞ് മണ്ണിനടിയില്‍പെട്ട് തൊഴിലാളി മരിച്ചു.ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്.

സംസ്ഥാനത്ത് മണിക്കൂറിൽ 50 കി മി വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here