സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് 26,800 രൂപയും ഗ്രാമിന് 3,350 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്.

ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിച്ചുയരുകയാണ്. ഇന്ന് മാത്രം പവന് 200 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ പവന് 26,800 രൂപയെന്ന സർവകാല റിക്കോർഡ് വിലയിലെത്തി. ഒരു മാസത്തിനിടെ പവന് 3500 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിലെ വില വർധനവും ആഭ്യന്തര വിപണിയിലെ പ്രത്യേക സാഹചര്യവുമാണ് വിലയിൽ പ്രതിഫലിക്കുന്നത്.

Read Also : സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 26600രൂപ

ഇന്നലെയും സ്വര്‍ണ വില വർധിച്ചിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. അന്താരാഷട്ര വിപണിയിലും സ്വര്‍ണ വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top