സ്വര്‍ണവില കുതിച്ചുയരുന്നു; പവന് 26600രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക്. പവന് 26600 രൂപയും ഗ്രാമിന് 3325 രൂപയുമായുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ട്രോയ് സ്വര്‍ണത്തിന് 1452 ഡോളറാണ് ഇന്നത്തെ നിരക്ക്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണവില കുതിച്ചുയരുന്നതിന് കാരണമായി വിലയിരുത്തുന്നത്.  എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍  20ശതമാനത്തിന്റെ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. സ്വര്‍ണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിലും മുന്‍ വര്‍ഷത്തെക്കാള്‍ 13 ശതമാനം വര്‍ദ്ധനവാണ് സ്വര്‍ണ ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More