കോഴിക്കോട് ആസിഡ് ആക്രമണം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

കോഴിക്കോട് കാരശ്ശേരിയില്‍ ആസിഡൊഴിച്ച് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച് സംഭവത്തില്‍ പ്രതിയെപിടികൂടാനാവാതെ പൊലീസ്. വിദേശത്തേക്ക് കടന്നതായി കരുതുന്ന പ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് ഉടന്‍ പുറത്തിറക്കിയേക്കും. പരിക്കേറ്റ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവികാന്‍ ആദ്യം പൊലീസ് ശ്രമിച്ചെങ്കിലും പ്രതിയുടെ പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ പൊലീസിന്‌ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിന് പ്രതിയുടെ അഡ്രസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇമെയില്‍ സന്ദേശം അയച്ചു. എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ വെച്ച് പ്രതി ഏത് രാജ്യത്തേക്കാണ് കടന്നതെന്ന് കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. വേണ്ടി വന്നാല്‍ ഇന്റര്‍പോളിന്റെ സഹായം തേടാനും പൊലീസ് തയ്യാറായേക്കും. പരിക്കേറ്റ യുവതി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുകയാണ്. അപകടനില തരണം ചെയ്ത യുവതിയുടെ വിശദമായ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

കോഴിക്കോട് കാരശ്ശേരി സ്വദേശിയിയായ സ്വപ്ന ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമണമുണ്ടായാത്. തന്റെ മുന്‍ ഭര്‍ത്താവ് സൂഭാഷാണ് ആക്രമണത്തിനു പിന്നിലെന്ന് സ്വപ്‌ന പൊലീസില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ മാവൂര്‍ സ്വദേശിയായ സുഭാഷ് കുവൈത്തിലാണെന്നും നാട്ടിലെത്തിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നാണ് സുഭാഷിന്റ വീട്ടുകാര്‍ പറഞ്ഞിരുന്നത്.

 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More