സർഫറാസ് അഹ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ

പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പർ സർഫറാസ് അഹ്മദിനെ മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ. പാക്ക് മാധ്യമമായ ദി ന്യൂസ് ഡോട്ട് കോമിൻ്റെ റിപ്പോർട്ട് അനുസരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് മിക്കി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സർഫറാസിനു പകരം കളിയുടെ മൂന്ന് ഫോർമാറ്റുകളിലും മൂന്ന് ക്യാപ്റ്റന്മാരെ പരീക്ഷിക്കാനാണ് പിസിബിയുടെ ഉദ്ദേശം.
ലോകകപ്പിലെ പുറത്താവലിനെപ്പറ്റി ചർച്ച ചെയ്യാൻ ഈ മാസം രണ്ടാം തിയതി ചേർന്ന റിവ്യൂ മീറ്റിംഗിൽ മിക്കി ഈ നിർദ്ദേശം മുന്നോട്ടു വെച്ചുവെന്നാണ് റിപ്പോർട്ട്. സർഫറാസിനു പകരം സ്പിൻ ഓൾറൗണ്ടർ ഷദബ് ഖാനെ ലിമിറ്റഡ് ഓവർ മത്സരങ്ങളിലും ബാറ്റ്സ്മാൻ ബാബർ അസമിനെ ടെസ്റ്റ് മത്സരങ്ങളിലും ക്യാപ്റ്റൻ സ്ഥാനത്തു നിയോഗിക്കാനാണ് മിക്കിയുടെ നിർദ്ദേശം.
ലോകകപ്പിൽ നിന്നു പുറത്തായതിനു പിന്നാലെ പല മുൻ താരങ്ങളും ക്യാപ്റ്റൻസിക്കെതിരെ രംഗത്തു വന്നിരുന്നു. ഷൊഐബ് അക്തർ രൂക്ഷമായ ഭാഷയിൽ സർഫറാസിനെ വിമർശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here