കായംകുളത്ത് വാഹനാപകടത്തിൽ രണ്ട് മരണം

ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. കായംകുളം കൃഷ്ണപുരം കാപ്പിൽ പുത്തേഴത്ത് രാജു (55) കായംകുളം പുള്ളിക്കണക്ക് കരിങ്ങാട്ടുശേരിൽ ബിജു (38) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് അപകടം സംഭവിച്ചത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. കരുവാറ്റയിൽ ടൈൽ ജോലിക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു ഇരുവരും അപകടത്തിൽപ്പെട്ടത്. ബൈക്കിൽ കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയും എതിരെ വന്ന സ്‌കൂൾ ബസിന് മുന്നിലേക്ക് ഇരുവരും തെറിച്ച് വീഴുകയുമായിരുന്നു. ഇരുവരുടേയും ശരീരത്തിലൂടെ വാൻ കയറിയിറങ്ങി. രാജു അപകട സ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിജുവിന് മരണം സംഭവിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More