Advertisement

പാക് അധീന കശ്മീരും ജമ്മുകശ്മീരിന്റെ ഭാഗം; ജീവൻ കൊടുത്തും അത് നിലനിർത്തുമെന്ന് അമിത് ഷാ

August 6, 2019
Google News 11 minutes Read

പാക് അധീന കശ്മീരും ജമ്മുകശ്മീരിന്റെ ഭാഗമാണെന്നും ജീവൻ കൊടുത്തും അത് നിലനിർത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയിൽ ജമ്മുകശ്മീർ പ്രമേയത്തിലും സംസ്ഥാന പുന:സംഘടനാ ബില്ലിലുമുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മുകശ്മീരിനെ സംബന്ധിച്ചുള്ള നിയമങ്ങളുണ്ടാക്കാൻ പാർലമെന്റിന് അവകാശമുണ്ടെന്നും അമിത് ഷാ പറഞ്ഞു. അതേ സമയം കോൺഗ്രസ് വലിയ പ്രതിഷേധമാണ് സഭയിൽ ഉയർത്തിയത്.

Read Also; രാഷ്ട്രപതിയുടെ ഉത്തരവ് കീറിയെറിഞ്ഞു; ഹൈബി ഈഡനും ടി.എൻ പ്രതാപനും സ്പീക്കറുടെ ശാസന

കേന്ദ്രസർക്കാർ നിയമങ്ങളെല്ലാം ലംഘിച്ചെന്നും ഒരു സംസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയെന്നും കോൺഗ്രസ് ലോക്‌സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എത് നിയമമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഇതിന് അമിത് ഷായുടെ മറുപടി. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമല്ലെന്ന് പറഞ്ഞ അധീർ രഞ്ജൻ ചൗധരിയോട് കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരിനെ സംബന്ധിക്കുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അമിത് ഷാ വ്യക്തമാക്കി.

Read Also; ആർട്ടിക്കിൾ 370 തീവ്രവാദം വളർത്തി; ഇനി കശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമെന്ന് അമിത് ഷാ

ബില്ലിൽ ചർച്ച ആരംഭിച്ചപ്പോൾ തന്നെ ശക്തമായ പ്രതിഷേധമുയർത്തിയ കോൺഗ്രസ് കശ്മീരിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് സഭയിൽ ബഹളവും രൂക്ഷമായി. എന്നാൽ പ്രതിപക്ഷ എംപിമാരുടെ ബഹളത്തിൽ ക്ഷോഭിച്ച അമിത് ഷാ ഇത് രാഷ്ട്രീയ നീക്കമല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ബില്ല് പാസാക്കിയെടുക്കാൻ ജീവൻ തന്നെ നൽകാൻ തയ്യാറാണെന്നും വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here