Advertisement

രാഷ്ട്രപതിയുടെ ഉത്തരവ് കീറിയെറിഞ്ഞു; ഹൈബി ഈഡനും ടി.എൻ പ്രതാപനും സ്പീക്കറുടെ ശാസന

August 6, 2019
Google News 1 minute Read

കശ്മീർ ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ ഉത്തരവ് വലിച്ചുകീറിയെറിഞ്ഞതിന് കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാർക്ക് സ്പീക്കറുടെ ശാസന. കോൺഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനുമാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർള താക്കീത് നൽകിയത്. ഇരുവരെയും സ്പീക്കർ ചേംബറിൽ വിളിച്ച് വരുത്തി ശാസിക്കുകയായിരുന്നു. രൂക്ഷമായ ഭാഷയിലായിരുന്നു ശാസനയെന്നാണ് വിവരം. ജമ്മുകാശ്മീർ ബില്ലിനൊപ്പം രാഷ്ട്രപതി ഒപ്പിട്ട ഉത്തരവാണ് ഇവർ വലിച്ചുകീറി പ്രതിഷേധിച്ചത്.

Read Also; ആർട്ടിക്കിൾ 370 തീവ്രവാദം വളർത്തി; ഇനി കശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമെന്ന് അമിത് ഷാ

ഇത്തരം പ്രവണതകൾ പാർലമെന്ററി പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന താക്കീതാണ് സ്പീക്കർ എംപിമാർക്ക് നൽകിയത്. മേലിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും സ്പീക്കർ താക്കീത് ചെയ്തു. രാഷ്ട്രപതിയുടെ ഉത്തരവ് കീറിയെറിഞ്ഞത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും സഭയിൽ മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. രണ്ട് എംപിമാരെയും ശാസിച്ച വിവരം കോൺഗ്രസിന്റെ സഭയിലെ സഭാകക്ഷി നേതാവിനെ സ്പീക്കറുടെ ഓഫീസ് രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Read Also; കനത്ത സുരക്ഷയിൽ കശ്മീർ; കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു

കശ്മീർ വിഷയത്തിൽ ഇന്ന് ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകാനുള്ള സാധ്യതകൾക്കിടെയാണ് എംപിമാരെ സ്പീക്കർ താക്കീത് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി പുന:ക്രമീകരിക്കുന്നതുമായ ബിൽ ലോക്‌സഭ ഇന്നാണ് പരിഗണിക്കുക. രാജ്യസഭയിൽ ബിൽ ഇന്നലെ പാസ്സായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here