റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില; പവന് 400രൂപ വര്‍ദ്ധിച്ച് 27,200 രൂപയിലെത്തി

സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി വീണ്ടും മുന്നോട്ട്. ഇന്നുമാത്രം പവന് 400 രൂപയാണ് വര്‍ദ്ധിച്ചത്. 27,200 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് വില 3,400 രൂപയിലെത്തി.
തിങ്കളാഴ്ച പവന് 400 രൂപയും ചൊവ്വാഴ്ച 280 രൂപയും വര്‍ധിച്ചിരുന്നു. ഇന്നത്തെ വര്‍ധനവ് കൂടി കണക്കാക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ മാത്രം പവന് 1,600 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാന്‍ കാരണം.
ഇന്ന് ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,485.01 ഡോളറാണ് ഇന്നത്തെ നിരക്ക്. 12.27 ഡോളറിന്റെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിന്റെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഓണം, വിവാഹ സീസണുകള്‍ തുടങ്ങുന്നതിനാല്‍ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here