Advertisement

കണ്ണൂരിൽ രണ്ട് ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തി

August 7, 2019
0 minutes Read

കണ്ണൂർ പിണറായി വെണ്ടുട്ടിയിൽ പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ഐസ്‌ക്രീം ബോംബുകൾ കണ്ടെത്തി . സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്ലാസ്റ്റിക് കവറിലും പേപ്പറിലും പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.

പിണറായി അഡീഷണൽ എസ്.ഐ.വിനോദ് കുമാറും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ടെടുത്ത ബോംബുകൾ ഉഗ്രസ്‌ഫോടക ശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു. ബോംബുകൾ പിന്നീട് നിർവീര്യമാക്കി.

മേഖലയിൽ വ്യാപകമായി ആയുധ ശേഖരണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top