ആദ്യം പട്ടിയെ കുളിപ്പിക്കുന്നു; പിന്നീട് സ്വയം കുളിക്കുന്നു: വൈറലായി ചിമ്പാൻസികളുടെ വീഡിയോ

രണ്ട് ചിമ്പാൻസികളും പട്ടികളും പിന്നെ ഒരു മനുഷ്യനും ചേർന്നുള്ള ‘കൂട്ടക്കുളി’യാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ആദ്യം ചിമ്പാൻസികൾ മനുഷ്യനോടൊപ്പം ചേർന്ന് മനുഷ്യനെ കുളിപ്പിക്കുന്നു. തുടർന്ന് ചിമ്പാൻസികളും മനുഷ്യനും ചേർന്ന് കുളിക്കുന്നു. വീഡിയോ വൈറലാവുകയാണ്.
സൗത്ത് കരോലിനയിലെ മിര്‍ട്ടില്‍ ബീച്ച് സഫാരിയിലാണ് സംഭവം. സഫാരി ഉടമയും വന്യജീവി പരിശീലകനുമായ കോഡി ആന്റിലിനൊപ്പമാണ് ചിമ്പാൻസികളുടെയും പട്ടികളുടെയും കുളി. കൈയില്‍ ഷാമ്പൂ എടുത്ത് പതപ്പിച്ചാണ് ചിമ്പാന്‍സികള്‍ പട്ടിയെ കുളിപ്പിക്കുന്നത്. തേച്ചുരച്ച് പട്ടിയെ കുളിപ്പിച്ചതിനു ശേഷം മൂവരും സ്വയം കുളിക്കുന്നു. ചെറിയ ബാത്ടബുകളിൽ കയറിയിരുന്നാണ് മൂവരുടെയും കുളി. മൂവരും പരസ്പരം കുളിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് കോഡിയ്ക്ക് സോപ്പു തേച്ചു കൊടുക്കുന്നുണ്ട് ചിമ്പാന്‍സി. എന്നിട്ട് തന്റെ ശരീരത്തില്‍ തേക്കാന്‍ ചിമ്പാൻസി കൈ ഉയര്‍ത്തി നില്‍ക്കുന്നതും വീഡിയോയിലുണ്ട്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കോഡി തന്നെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. വാലിയെന്നും സര്‍ഗ്രിവ എന്നുമാണ് ചിമ്പാന്‍സികളുടെ പേര്.
വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ചിമ്പാന്‍സികളും പട്ടിയും തമ്മിലുള്ള സൗഹൃദമാണ് ചിലരെ ആകര്‍ഷിച്ചത്. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ചിമ്പാന്‍സികള്‍ വന്യ ജീവികളാണെന്നും അവരെ വളര്‍ത്തുമൃഗമാക്കരുതെന്നുമാണ് ഇവര്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here