Advertisement

സിംബാബ്‌വെ ചീഞ്ഞത് നൈജീരിയക്കു വളമായി; ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനൊരുങ്ങി ആഫ്രിക്കൻ രാജ്യം

August 7, 2019
Google News 1 minute Read

ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയം കളിക്കുന്ന എന്ന ആരോപണമുയർത്തി സിംബാബ്‌വെ ക്രിക്കറ്റിനെ ഐസിസി സസ്പൻഡ് ചെയ്തത് ഈ അടുത്തിടെയാണ്. സിംബാബ്‌വെയെ പുറത്താക്കിയതോടെ നേട്ടമായത് നൈജീരിയ ക്രിക്കറ്റിനാണ്. 2020 ട്വന്റി-20 ലോകകപ്പ് യോഗ്യതറൗണ്ടില്‍ പതിനാലാമത്തെ ടീമായിട്ടാണ് നൈജീരിയ ഇടംപിടിച്ചത്.

ലോകകപ്പ് യോഗ്യതയ്ക്കുള്ള ആഫ്രിക്കന്‍ റൗണ്ടില്‍ നൈജീരിയ മൂന്നാമതായിരുന്നു. നമീബിയ, കെനിയ ടീമുകള്‍ക്ക് നേരത്തെ തന്നെ യോഗ്യത ലഭിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നുള്ള സിംബാബ്‌വെ സസ്പൻഡ് ചെയ്യപ്പെട്ടതോടെയാണ് അതേ ഭൂഖണ്ഡത്തിൽ നിന്നുള്ള നൈജീരിയക്ക് അവസരം ലഭിച്ചത്. ആദ്യമായിട്ടാണ് നൈജീരിയ ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here