പിഎസ്‌സി; പിൻ വാതിലിലൂടെ കടന്നു കയറിയവരെയെല്ലാം കണ്ടെത്തണമെന്ന് ചെന്നിത്തല

need law in sabarimala issue says ramesh chennithala

പിഎസ്‌സി പരീക്ഷകളിൽ ക്രമക്കേട് നടത്തി പിൻവാതിലിലൂടെ കടന്നു കയറിയവരെയെല്ലാം  കണ്ടെത്തണമെന്നും ഇതിന് സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്‌സി ചെയർമാൻ പിഎസ്‌സിയെ അട്ടിമറിച്ചിരിക്കുകയാണ്.

Read Also; പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേടിന് സഹായിച്ചവരിൽ പൊലീസ് ക്യാമ്പിലെ ജീവനക്കാരനും

പിഎസ്‌സിയുടെ വിശ്വാസ്യത ഇതോടെ നഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു. പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണം. യൂണിവേഴ്‌സിറ്റി കോളേജ് കേസിലെ കുറ്റവാളികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More