Advertisement

ഗയാനയിൽ ‘പന്ത’ടിച്ച് തകർത്തത് ധോണിയുടെ റെക്കോർഡ്

August 7, 2019
Google News 1 minute Read

വിൻഡീസിനെതിരായ അവസാന ടി-20 മത്സരത്തിൽ അർദ്ധ സെഞ്ചുറിയടിച്ച ഋഷഭ് പന്ത് മറികടന്നത് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ റെക്കോർഡ്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച ടി-20 സ്കോറാണ് പന്ത് ഇന്നലെ സ്വന്തമാക്കിയത്. മത്സരത്തിൽ 65 റൺസെടുത്ത് പുറത്താവാതെ നിന്ന പന്ത് ധോണിയുടെ 56 ആണ് പഴങ്കഥയാക്കിയത്.

2017ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ധോണിയുടെ 56 റൺസ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ 36 പന്തുകളിലായിരുന്നു ധോണിയുടെ 56 റൺസ്. ഇന്നലെ ഗയാനയിൽ നടന്ന മത്സരവും ടി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരമായിരുന്നു. നാലാം നമ്പറിലിറങ്ങിയ പന്ത് 42 പന്തുകൾ നേരിട്ടാണ് 65 റൺസെടുത്തത്. നാലു വീതം ബൗണ്ടറികളും സിക്സറുകളും സഹിതം 65 റൺസെടുത്ത് പുറത്താവാതെ നിന്ന പന്താണ് ഇന്ത്യയെ ജയിപ്പിച്ചത്.

മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ടി-20 പരമ്പര തൂത്തുവാരി. ആദ്യ മത്സരത്തിൽ നാല് വിക്കറ്റിനു ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 22 റൺസിന് വിജയിച്ച് പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ 7 വിക്കറ്റിനു ജയിച്ച ഇന്ത്യ പരമ്പര തൂത്തു വാരുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here