വിഖ്യാത എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസായിരുന്നു. മോറിസണിന്റെ പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
ടോണി മോറിസണ്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി – നമ്മള്‍ മരിക്കും. മരണം ജീവിതത്തിന്റെ അര്‍ഥമാണ്. എന്നാല്‍ നമുക്ക് ഭാഷയുണ്ട്. അത് നമ്മുടെ ജീവിതത്തിന്റെ അളവുകോലായി നിലനില്‍ക്കും. 1993 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും, 1988 ലെ ഇതേ വിഭാഗത്തില്‍ പുലിസ്റ്റര്‍ പുരസ്‌കാരവും നേടിയ ടോണി മോറിസണ്‍ ബിലൗവ്ഡ് എന്ന നോവലിലൂടെയാണ് ലോകപ്രശസ്തയായത്. മൂര്‍ച്ചയുള്ള സംഭാഷണങ്ങളിലുടെയും സൂക്ഷ്മതയാര്‍ന്ന കഥാപാത്രസൃഷ്ടിയൂടെയും ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ ജീവിതത്തെ അനുവാചകരില്‍ അതുപോലെ പകര്‍ത്തുവാന്‍ ടോണി മോറിസന്റെ എഴുത്തിനായി.
ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമന്‍, സുല, ജാസ്, ഹോം തുടങ്ങിയ പ്രശസ്തമായ നിരവധി നോവലുകള്‍ പിറന്ന മോറിണന്റെ തൂലികയില്‍ നിരവധി ബാലസാഹിത്യ പുസ്തകങ്ങളും, നാടകങ്ങളും, നോണ്‍ ഫിക്ഷന്‍ പുസ്തകങ്ങളും പിറന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here